ചരിത്രസത്യങ്ങൾ തിരസ്കരിക്കപ്പെടുന്നു: രാമചന്ദ്രൻ കടന്നപ്പള്ളി

രാമചന്ദ്രൻ കടന്നപ്പള്ളി പുസ്തകം പ്രകാശനം ചെയ്യുന്നു

കൽപ്പറ്റ: രാജ്യത്തിന്റെ മഹത്തായ ചരിത്രവും ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ളവരും തിരസ്ക്കരിക്കപ്പെടുന്ന കാലമാണിന്ന് എന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ രചിച്ച ‘നെഹ്റുവിയൻ ഇന്ത്യ പുർവായനയുടെ രാഷ്ട്രീയം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യലിസ്റ്റ് പാത പിന്തുടർന്ന നെഹ്റു നടപ്പാക്കിയ പഞ്ചവത്സര പദ്ധതിയും പ്ലാനിങ് കമീഷനും നരേന്ദ്രമോഡി ചവറ്റുകൊട്ടയിൽ തള്ളി. അതിനെതിരെ പ്രതികരിക്കാൻ ഒരു സംസ്ഥാനവും തയ്യാറായില്ല. കേരളം മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മാഗി വിൻസെന്റ് അധ്യക്ഷയായി. പി എ മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് നടന്ന സെമിനാറിൽ പ്രൊഫ. ജിപ്‍സൺ വി പോൾ വിഷയം അവതരിപ്പിച്ചു.
കേന്ദ്ര നിർവാഹകസമിതി അംഗം പ്രൊഫ. കെ ബാലഗോപാലൻ മോഡറേറ്ററായി. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ സംസാരിച്ചു.
ജില്ലാ സെക്രട്ടറി എം കെ ദേവസ്യ സ്വാഗതവും ട്രഷറര്‍ പി അനിൽകുമാർ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ