ചാന്ദ്രദിനം പരിശീലനം പേരാവൂര്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാവൂര്‍ മേഖല ആ കാല്‍വെയ്പ്പിന്റെ 50 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ശാസ്ത്രക്ലാസ് സംഘടിപ്പിച്ചു. പേരാവൂര്‍ എം.പി.യു.പി സ്കൂളില്‍ നടന്ന പരിശീലനപരിപാടി ബി.പി.ഒ.എം ശൈലജ ഉദ്ഘാടനം ചെയ്തു.
എം.വി മുരളീധരന്‍ സ്വാഗതം പറഞ്ഞു. സുഷ്മ വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രകേരളം പ്രത്യേകപതിപ്പ് പ്രകാശനം ചെയ്തു. ഹൈഡ്മിസ്ട്രസ് ലളിത കുമാരി കെ. രാജീവന്‍ മാസ്റ്റര്‍ സുരേഷ് ചാലാറത്ത് പി.കെ പ്രദീപന്‍ ആ കാല്‍വെപ്പിന്‍റെ 50 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു.