ചാവക്കാട് മേഖലയിൽ ഒരുമനയൂർ യൂണിറ്റ് രൂപീകരിച്ചു

ചാവക്കാട് മേഖലയിൽ ഒരുമനയൂർ യൂണിറ്റ് രൂപീകരണയോഗത്തിൽ വി.മനോജ് കുമാർ സംസാരിക്കുന്നു.

തൃശ്ശൂർ: ചാവക്കാട് മേഖലയിലെ ഒമ്പതാമത്തെ യൂണിറ്റായി ഒരുമനയൂർ യൂണിറ്റ് നിലവിൽ വന്നു. നേരത്തെ, പുന്നയൂർക്കുളം യൂണിറ്റ് രൂപീകരിച്ചിരുന്നു. മേഖലയിൽ പരിഷത്ത് യൂണിറ്റില്ലാത്തത് നിലവിൽ കടപ്പുറം പഞ്ചായത്തിൽ മാത്രമാണ്.
യൂണിറ്റ് രൂപീകരണ യോഗത്തിൽ മേഖലാ പ്രസിഡണ്ട് അഡ്വ. വി എസ് ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. മേഖല ജോയിന്റ് സെക്രട്ടറി എം കേശവൻ പരിഷത്തിന്റെ ചരിത്രത്തെക്കുറിച്ചും പ്രവർത്തനങ്ങളെ ക്കുറിച്ചും വിശദീകരിച്ചു. മേഖലാസെക്രട്ടറി കെ ആർ പ്രേംരാജ് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. വികസനം വിഷയസമിതി സംസ്ഥാന കൺവീനർ വി മനോജ് കുമാർ ‘പ്രാദേശിക വികസനത്തിലെ ജനകീയപങ്കാളിത്തം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
ഭാരവാഹികളായി കെ എ അശോകൻ (പ്രസി), ഷെമീന റസാഖ് (വൈസ്. പ്രസി.), പി കെ കണ്ണൻ (സെക്രട്ടറി), പി ഹരിചന്ദ്രൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ഈ പ്രവർത്തന വർഷത്തിൽ തൃശ്ശൂർ ജില്ലയിൽ പുതിയതായി 7 യൂണിറ്റുകൾ രൂപീകരിച്ചു. ചാവക്കാട് (2), കോലഴി (1), ചാലക്കുടി (2), വടക്കാഞ്ചേരി (1), അന്തിക്കാട് (1). നിലവിൽ ജില്ലയിൽ 120 യൂണിറ്റുകളുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ