ചെർപ്പുളശ്ശേരി ജനോത്സവം

ചെർപ്പുളശ്ശേരി – കിഴൂർ യൂണിറ്റും ഗ്രാമതരംഗിണി വായനശാലയും സംഘടിപ്പിച്ച ജനോത്സവം പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. പാട്ട്, വര, സിനിമ, സ്കിറ്റ്, തിരുവാതിരക്കളി, പരിഷത്ത് ബദൽ ഉല്പന്ന പ്രദർശനം എന്നിവയുണ്ടായി. പരിപാടികൾക്ക്‌ വാർഡ് മെമ്പർ ശ്രീലത, ശ്രീലതസുരശ്രീ, ശ്രീനിവാസൻ മാഷ്, സന്തോഷ്,പ്രകാശ്, ശ്രീജിത്, നാരായണൻകുട്ടി കെ.എസ് എന്നിവർ നേതൃത്വം നൽകി. “ചെർപ്പുളശ്ശേരി കാളവേലക്ക് പോകാൻ ഒരുങ്ങിയതാണ്. പരിപാടി കണ്ടപ്പോൾ പോകാൻ തോന്നിയില്ല” ഗോപി എന്നയാൾ മൈക്കിൽ അഭിപ്രായം രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *