ജനകീയ ശാസ്ത്ര – സാംസ്‌കാരികോത്സവം ഒരുക്കങ്ങളായി

0
ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പറവൂർ മേഖല കൺവെൻഷനില്‍ പി എ തങ്കച്ചൻ ആമുഖാവതരണം നടത്തുന്നു.

എറണാകുളം

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. ഓൺലൈനിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും അത്യന്തം ഭീഷണി നേരിടുമ്പോൾ ശാസ്ത്ര ബോധത്തിലൂന്നിയുള്ള ജനങ്ങളുട കൂട്ടായ്മ ഓരോപ്രദേശത്തും രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ജില്ലയിലെ തെരഞ്ഞെടുത്ത 40 പ്രദേശങ്ങളിൽ കലാ- സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങൾ, ഉറവിട മാലിന്യസംസ്കരണം, പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കൽ, കാർബണ്‍ ബഹിർഗമനം കുറയ്ക്കൽ, പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവർത്തനങ്ങൾ, കുടിവെള്ള പരിശോധനയും ജലസംരക്ഷണവും തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സാംസ്കാരികോത്സവത്തിലുൾപ്പെടുന്നു.
ജില്ലയിലെ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവ പരിപാടികളുടെ രൂപരേഖ ജില്ലാ ജോയിന്റ് സെക്രട്ടറി അഭിലാഷ് അനിരുദ്ധൻ അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ ചെയർമാനും അഭിലാഷ് അനിരുദ്ധൻ ജനറൽ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു. രഞ്ജിനി എസ്, രവിത ഹരിദാസ്, എം ടി വർഗീസ് എന്നിവർ വൈസ് ചെയർ പേഴ്‌സൺമാരും, നിഷാന്ത് എസ്, ഡോ. പി ജലജ, എം കെ സുനിൽ എന്നിവർ കൺവീനർമാരും പി കെ വാസു ട്രഷററുമാണ് ഡോ. ചന്ദ്രമോഹൻ കുമാർ, കെ ആർ മോഹനൻ, എം ടി വർഗീസ്, അനൂപ് വി എ, ടി ആർ സുകുമാരൻ, എം ആർ മാർട്ടിൻ, ഡോ. രഞ്ജിനി എം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വി എ വിജയ കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ ആർ ശാന്തിദേവി സ്വാഗതവും ഡോ. പി ജലജ നന്ദിയും പറഞ്ഞു.

കോലഞ്ചേരി: ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ കോലഞ്ചേരി മേഖലാതല ഉദ്ഘാടനം ഓൺലൈനിൽ നടന്നു.
പരിഷത്ത് മുൻപ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ കെ കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ അഭിലാഷ് അനിരുദ്ധൻ പ്രവർത്തനപരിപാടികൾ അവതരിപ്പിച്ചു. പി ജി സജീവ് (താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി), വിശാലം ബാബു (കുടുംബശ്രീ മേഖലാ കോർഡിനേറ്റർ), അജി നരായണൻ (കെ എസ് ടി എ), സനിമോൻ (പുരോഗമന കലാ സാഹിത്യ സംഘം) തുടങ്ങിയവർ ആശംസകളർപ്പിച്ചു. മേഖലാ പ്രസിഡന്റ് പി എൻ സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാ കൺവീനർ അരുൺ മോഹൻ സ്വാഗതം പറഞ്ഞു.
മേഖല കൺവെൻഷനിൽ വച്ച് സാംസ്കാരികോത്സവം ഉപസമിതി രൂപീകരിച്ചു. കൺവീനറായി അരുൺ മോഹനെ തെരഞ്ഞെടുത്തു, ഉപസമിതിയിൽ അംഗങ്ങളായി പി എൻ സുരേഷ്ബാബു, അജയൻ എ, വി എ വിജയകുമാർ, ബിജു എൻ യൂ, ഹരിഹരൻ ആർ, സജീഷ് എ എസ്, അലി പി കെ, സോമൻ കെ കെ, മിനിഭാസ്കർ, കെ ആർ പ്രഭാകരൻ എന്നിവരെയും തിരഞ്ഞെടുത്തു

കണ്ണൂർ പരിഷത് ഭവനിൽ നടന്ന കൺവൻഷനില്‍ കേന്ദ്ര നിർവാഹക സമിതി അംഗം ടി കെ ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂര്‍

ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജനകീയ ശാസ്ത്ര സാംസ്‌കാരികോത്സവത്തിന് ഒരുക്കങ്ങളായി.
മൂന്ന് കേന്ദ്രങ്ങളിലായി നടന്ന ജില്ലാ കൺവൻഷനിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ഫെബ്രുവരി 20 മുതൽ മാർച്ച് 5 വരെയാണ് ജില്ലയിൽ പരിപാടി സംഘടിപ്പിക്കുന്നത്. വീട്ട് മുറ്റ നാടകം, എല്ലാ വീട്ടിലും ഓരോ പരിഷദ് സോപ്പ്, പുസ്തക പ്രചാരണം, പരിഷദ് ഉൽപ്പന്ന പ്രചാരണം, ഡിജിറ്റൽ കലാ ജാഥ, ചലച്ചിത്രോൽസവം, ശാസ്ത്ര ക്ലാസുകൾ എന്നിവ 50 കേന്ദ്രങ്ങളിലായി നടക്കും. ആയിരം കേന്ദ്രങ്ങളിൽ ക്ലാസും നടക്കും.
കണ്ണൂർ പരിഷദ് ഭവനിൽ നടന്ന കൺവൻഷൻ കേന്ദ്ര നിർവാഹക സമിതി അംഗം ടി കെ ദേവരാജൻ ഉദ്ഘാടനം ചെയ്തു. കെ കെ സുഗതൻ അധ്യക്ഷനായി. സംസ്ഥാന കൺവീനർ ജി രാജശേഖരൻ, വിവി ശ്രീനിവാസൻ, പിപി ബാബു, പി കെ ബൈജു, എ ഗോവിന്ദൻ, ഹരീഷ് കുറുവ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
മാടായി ഹയർസെക്കന്ററി സ്‌കൂളിൽ ജില്ലാ സെക്രട്ടറി എം സുജിത്ത് ഉദ്ഘാടനം ചെയ്തു. പി നാരായണൻ കുട്ടി, കെ ഗോവിന്ദൻ, വിനോദ്കുമാർ, ഹരിദാസ്, കെ ആനന്ദ്, ബിജു മോഹൻ എന്നിവർ സംസാരിച്ചു.
കൂത്തുപറമ്പ് പൂക്കോട് മഹാത്മാ ലൈബ്രറിയിൽ നടന്ന കൺവൻഷൻ സിപി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിവി ദിവാകരൻ, കെ പ്രമോദ്, എൻ കെ ജയപ്രസാദ്, പ്രീയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *