ജനോത്സവം അരീക്കോട്

അരീക്കോട് മേഖലയിൽ ജനോത്സവത്തിന് തുടക്കമായി. 26- 1 -2018ന് വൈകുന്നേരം 4 മണിക്ക് തച്ചണ്ണ ആലിൻ ചുവട്ടിൽ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ചെയർമാൻ ടി. മോഹൻദാസ്, കൺവീനർ ഇ.കൃഷ്ണൻ. തുടർന്ന് തച്ചണ്ണ അങ്ങാടിയിൽ ജനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സി.പി. സുരേഷ് ബാബു വിശദീകരണം നടത്തി. കെ കെ ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി. ടി വി കൃഷ്ണ പ്രകാശൻ മാസ്റ്റർ ദിവ്യാത്ഭുത അനാവരണം നടത്തി. എം.പി ഭാസ്കരൻ സുബ്രഹ്മണ്യൻ ചെമ്രക്കാട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ കൂട്ട് പാട്ട് നടന്നു. ഭരണഘടന കലണ്ടർ വിതരണം നടന്നു. ഇ.കൃഷ്ണൻ സ്വാഗതവും സന്തോഷ് തച്ചണ്ണ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ