ജനോത്സവം കഴക്കൂട്ടം

0

കഴക്കൂട്ടം: കഴക്കൂട്ടം മേഖലാ ജനോത്സവം വിവിധ പരിപാടികളോടെ ന്യൂക്ലിയസ് കേന്ദ്രത്തിലും ഓർബിറ്റൽ കേന്ദ്രത്തിലും നടന്നു. ന്യൂക്ലിയസ് കേന്ദ്രമായ കാര്യവട്ടത്ത് സമാപനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ജില്ലാ ജോ. സെക്രട്ടറി ജയകുമാർ സ്വാഗതം പറഞ്ഞു. പ്രശസ്ത കാഥികനും തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറിയുമായ അയിലം ഉണ്ണികൃഷ്ണൻ, പ്രശസ്ത ഭാഷാവിദഗ്ധൻ നടുവട്ടം ഗോപാലകൃഷ്ണൻ, കൺവീനർ മണികണ്ഠൻ, മേഖലാ സെക്രട്ടറി എ.ആർ. മുഹമ്മദ്, ജില്ലാ കൺവീനർ വി. രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇന്ത്യയുടെ മകൾ സംഗീതശില്പം, ഏകപാത്ര നാടകം ‘ദിനേശന്റെ കഥ’ എന്നിവ അരങ്ങേറി. കുടവൂർ യൂണിറ്റിൽ ജന്റർ ന്യൂട്രൽ ഖോ ഖോ മത്സരം, സിനിമാവണ്ടി, കിളിത്തട്ട് കളി, രാത്രി പിടിച്ചെടുക്കൽ (സ്ത്രീ സംഗമം) തുടങ്ങിയവയും സംഘടിക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *