ജനോത്സവം കൂടാളി

0

 

പ്രശസ്ത മാപ്പിള പാട്ട് ഗായകൻ എരഞ്ഞോളി മൂസ്സ ഭരണഘടനാ കലണ്ടര്‍ പ്രകാശനം ചെയ്യുന്നു.പ്രശസ്ത മാപ്പിള പാട്ട് ഗായകൻ എരഞ്ഞോളി മൂസ്സ ഭരണഘടനാ കലണ്ടര്‍ പ്രകാശനം ചെയ്യുന്നു.

കൂടാളി : കൂടാളിയില്‍ സംഘടിപ്പിച്ച ജനോൽസവത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ഭരണഘടനാ കലണ്ടര്‍ പ്രകാശിപ്പിച്ചുകൊണ്ട് പ്രശസ്ത മാപ്പിള പാട്ട് ഗായകൻ എരഞ്ഞോളി മൂസ്സ നിര്‍വഹിച്ചു. ചേലോറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.ചന്ദ്രൻ ഏറ്റുവാങ്ങി. നാനാത്വത്തിൽ ഏകത്വം ഉയർത്തുന്ന മാപ്പിള പാട്ടും ആലപിച്ചു. ഇന്ത്യൻ ഭരണഘടന നേരിടുന്ന കൈയ്യേറ്റങ്ങൾ എന്ന വിഷയത്തിൽ ശാസ്ത്രകേരളം പത്രാധിപർ ഒ.എം.ശങ്കരൻ പ്രസംഗിച്ചു. ക്യാമ്പയിൻ പരിപാടികൾ പി.പി ബാബു കരക്കാട്ട് വിശദീകരിച്ചു. അഡ്വ എം. പ്രഭാകരൻ സ്വാഗതമാശംസിച്ചു. പി.കെ വേണുഗോപാൽ അധ്യക്ഷനായിരുന്നു. ഗ്രാമീണ ജനോൽസവ ഗാനസന്ധ്യയും അരങ്ങേറി. സുരേഷ് ബാബു പി.സി, നിഷ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *