ജനോത്സവം കൊടികയറി

0

ഭീമനാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മണ്ണാർക്കാട് മേഖലാ ജനോത്സവത്തിന് ജനുവരി 26 നു ഭീമനാട് ഗവ : യു പി സ്കൂളില്‍ കൊടികയറി. ജനോത്സവം ജില്ല ചെയർമാൻ ശ്രീചിത്രൻ മണ്ണാർക്കാട് ബ്ലോക്ക് മെമ്പർ അമ്മുവിന് ജനോത്സവ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് മേഖല പ്രസിഡണ്ട് ടി.എം.അനുജൻ, സെക്രട്ടറി വാസുദേവൻ, ജില്ലാകമ്മറ്റി അംഗം അനിത, വാർഡ് മെമ്പർ വിലാസിനി, തുടങ്ങിയവർ സംസാരിച്ചു. ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ വര, പാട്ട്, നാടകം, സിനിമ തുടങ്ങിയ വിവിധ പരിപാടികളുമായി ജനോത്സവം ആഘോഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *