പുത്തൻചിറ ജനോത്സവത്തിന് ഉജ്വലമായ സമാപനം. പാട്ടുകളും മാപ്പിളപ്പാട്ടും കഥാപ്രസംഗവും നടകഗാനവുമെല്ലാമായി തുടങ്ങിയ ജനോത്സവത്തിൻ കേന്ദ്രനിർവാഹക സമിതി അംഗം അഡ്വ.കെ.പി.രവിപ്രകാശ് സംസാരിച്ചു. തുടന്ന് ഹാഷ്മി തിയ്യേറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച ജയമോഹൻ രചിച്ച് ശരത് രേവതി നാടക ആവിഷ്കാരം നടത്തി രഞ്ജിത്ത് സംവിധാനം ചെയ്ത നാടകം “നൂറ് സിംഹാസനങ്ങൾ” അരങ്ങേറി. പ്രാന്തവൽകരിക്കപ്പെട്ട നായാടി സമൂഹത്തിന്റെ ജീവിതം വരച്ചിട്ട നാടകം തൊലി കറുത്തതിന്റെ തുണിമുഷിഞ്ഞതിന്റെ
വയർ വിശന്നതിനെ പേരിലുള്ള അസമത്വവും സാമൂഹ്യനീതി നിഷേധവും തുറന്ന് കാട്ടി. ഗോക്രിയുടെ തത്സമയ ആദിവാസി സംഗീതം നടകത്തിന്റെ ആത്മാവായി. “നാങ്കളെകൊത്ത്യാലും നീങ്കളെ കൊത്ത്യാലും ചോര തന്നെ പിന്നെന്തിനാ ജാതി വ്യത്യാസം” എന്ന ചോദ്യം പൊതു സമൂഹത്തിന്റെ ചങ്കിലാണ് തറക്കുന്നത്. കാപ്പനും അമ്മയും പ്രേക്ഷകനെ നൊമ്പരപ്പെടുത്തി. സോവിയറ്റ് വിപ്ളവ പശ്ചാത്തലത്തിലുള്ള പ്രണയകഥയുമായി കഥാപ്രസംഗത്തിലൂടെ അഫ്ഫാനാ കരീം മനം കവർന്നു. പാർവതിയുടെ “കണ്ണേ കലൈ മാനെ” എന്ന താരാട്ട് പാട്ട് അന്തരിച്ച നടി ശ്രീദേവിക്കുള്ള ശ്രദ്ധാഞ്ജലിയായി. മാണിക്യ മലരായ പൂവിയുമായി ഷെഫീക്കും സെമി ക്ലാസിക്കൽ പാട്ടുകളുമയി രോഹിണിയും ജനോത്സവ വേദിയെ ധന്യമാക്കി. എല്ലാവർക്കും ജനോത്സവ സ്മരണിക സമ്മാനിച്ചു.
ഗോക്രിയുടെ കാടിന്റെ സംഗീതം ഏറ്റു പാടി കാടിന്റെ മക്കളോടുള്ള ഐക്യദാർഡ്യം കൂടി പ്രകടിപ്പിച്ചാണ് ജനോത്സവം പിരിഞ്ഞത്.