ജനോത്സവം ചൂണ്ടല്‍ രാത്രിയില്‍ നഗരം പിടിച്ചടക്കി സ്ത്രീകള്‍

കേച്ചേരി: കുന്നംകുളം മേഖലയിലെ ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി ഒരു ചെറിയ നഗരമാണ്. തീരെ ചെറുത്. ചൂണ്ടൽ പഞ്ചായത്തിലെ ജനോത്സവത്തിൽ സമതായനം പരിപാടിയുടെ ഭാഗമായി സ്ത്രീകൾ പരിസരത്തുള്ള ഗ്രാമങ്ങളിലെ ഇടവഴികളിലൂടെ ചൂട്ടും കത്തിച്ച് പാട്ടു പാടി ഉല്ലസിച്ചുവന്ന് കേച്ചേരിയിൽ രാത്രി 10 ന് പൊതുയോഗം സംഘടിപ്പിച്ചു. പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാപ്രഭുകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം പത്മിനി ടീച്ചർ ഉൽഘാടനം ചെയ്തു. ഡോ.കെ.പി.എൻ. അമൃത മുഖ്യ പ്രഭാഷണം നടത്തി. പൊതുയോഗത്തില്‍ ഗാനാലാപനവും ഉണ്ടായിരുന്നു. നൂറിലധികം പേരാണ് രാത്രി 8 മണിക്ക് ആരംഭിച്ച ജാഥയില്‍ പങ്കെടുത്തത്. രാത്രി പതിനൊന്ന് മണിയോടെ പരിപാ ടി സമാപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ