ജനോത്സവം പട്ടണക്കാട്

0

പട്ടണക്കാട് : ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടണക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനോത്സവ നടത്തിപ്പിനായുള്ള സംസ്കാരികസംഗമം 2018 ഫെബ്രുവരി 26ന് നടന്നു. വയലാർ രാമവർമ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ചേർന്ന സംഗമത്തിൽ ജനോത്സവം ആലപ്പുഴ ജില്ലാ സംഘാടകസമിതി ചെയർമാനും തുഞ്ചൻ സ്മാരക അധ്യക്ഷനുമായ Dr. പള്ളിപ്പുറം മുരളി കോടിയേറ്റി. തുടർന്നു നടന്ന സമ്മേളനത്തിൽ വയലാർ ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശ്രീ. SV ബാബു ചെയർമാനും ആദ്യകാല പരിഷത് പ്രവർത്തകനായ PR രാമചന്ദ്രനെ കൺവീനറുമായി തെരഞ്ഞെടുത്തു. മാർച്ച് 3 ഉച്ചയ്ക്ക് 3 മണിക്ക്‌ VRVMGHSS നു സമീപമുള്ള പെൻഷൻ ഭവനിൽ വെച്ച് പാട്ടുത്സവം നടന്നു. VRVMGHSS ലെ NSS വോളന്റിയർമാർ പെൻഷൻ സംഘടനയിലെ അംഗങ്ങൾ എന്നിവർ സജീവമായി പങ്കെടുത്തു. മാർച്ച് 4ന് രാവിലെ 10 മണിക്ക് VRVMGHSS ൽ വെച്ച് നടന്ന വരയുത്സവത്തിൽ പ്രദേശത്തെ 25 കുട്ടികൾ പങ്കെടുത്തു. പ്രശസ്ത ആർട്ടിസ്റ്റ് ശ്രീ. PG ഗോപകുമാർ, വര അധ്യാപകൻ ശ്രീ. ഓമൽ സുന്ദരം എന്നിവർ വരയുടെ രീതികളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മാർച്ച് 7 ന് പൂരപ്പറമ്പിൽ (VRVMGHSS ഗ്രൗണ്ട്) വൈകിട്ട് 6 മണിക്ക് നടന്ന നാടൻ ഭക്ഷ്യ വിഭവ മേളയിൽ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *