ഡോ.കെ.എന്‍.ശ്രീനിവാസനെ അനുസ്മരിച്ചു.

0

നെടുങ്കാട് : ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും നെടുങ്കാട് യൂണിറ്റ് സ്ഥാപകനുമായിരുന്ന കെ.എന്‍.ശ്രീനിവാസന്റെ 27-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണപ്രഭാഷണവും ഡോ.കെ.എന്‍.ശ്രീനിവാസന്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. ജനുവരി മൂന്നിന് രാവിലെ പത്തിന് നെടുങ്കാട് യുപി സ്കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ സ്കൂള്‍ പിടിഎ പ്രസിഡണ്ട് ഉഷയില്‍ നിന്ന് ജി.മിഥുന്‍ പുരസ്കാരം ഏറ്റുവാങ്ങി. നെടുങ്കാട് സ്കൂളിലെ ഏഴാംക്ലാസ്സില്‍ ഒന്നാം ടേമില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങുന്ന വിദ്യാര്‍ഥിക്കാണ് എന്‍ഡോവ്മെന്റ് നല്‍കുന്നത്.
തുടര്‍ന്ന് സി.രവീന്ദ്രന്‍ നായര്‍ അനുസ്മരണപ്രഭാഷണം നടത്തി. ഭക്തവത്സലന്‍ നായര്‍, എസ്.പത്മം, ജി.കെ.ഷൈന്‍, ജി.മിഥുന്‍, ശ്രീലത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *