‘തമോഗർത്തങ്ങൾ’ ജ്യോതിശാസ്ത്ര ക്ലാസ്സ്

0

മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാർസ് (മലപ്പുറം അമച്വർ ആസ്ട്രോനോമേഴ്‌സ് സൊസൈറ്റി) പെരിന്തൽമണ്ണ ഗലീലിയോ സയൻസ് സെന്ററിൽ നടത്തിയ ‘തമോഗർത്തങ്ങൾ’ ജ്യോതിശാസ്ത്ര ക്ലാസ്സ് മുനിസിപ്പൽ ചെയർമാൻ എം. മുഹമ്മദ് സലീം ഉൽഘാടനം ചെയ്തു. ഡോ. പ്രജിത്ത് ചന്ദ്രൻ വിഷയം അവതരിപ്പിച്ചു. മാർസ് ചെയർമാൻ ആനന്ദ മൂർത്തി അധ്യക്ഷനായി. മാർസ് വൈസ് ചെയർമാൻ സി. സുബ്രഹ്മണ്യൻ ജ്യോതിശാസ്ത്ര പഠന പരിപാടി വിശദീകരിച്ചു. മാർസ് കൺവീനർ സജിൻ നിലമ്പൂർ സ്വാഗതവും ഉണ്ണികൃഷ്ണൻ മംഗലശ്ശേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *