തിരുവനന്തപുരം ജില്ലാസെക്രട്ടറി ഷിബു എഴുതുന്നു

0

തിരുവനന്തപുരം ജില്ലയിൽ യൂണിറ്റ് വാർഷികങ്ങൾ, ജനോത്സവം, പ്രതിഷേധ ജ്വാലകൾ. വെള്ളനാട് മേഖലയിൽ വെള്ളനാട്, കള്ളിക്കാട് വാർഷികങ്ങൾ പാറശാലയിൽ തിരുപുറം, വ്ലാത്തങ്കര യൂണിറ്റുകൾ, തിരുവനന്തപുരത്ത് കുടപ്പനക്കുന്ന്, ഭവൻ, പേരൂർക്കട വാർഷികങ്ങൾ.ഷിം ജി, KG ഹരികൃഷ്ണൻ, A. അജയകുമാർ, രാജി ത്, എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തു. ജില്ലയിൽ യൂണിറ്റ് വാർഷികങ്ങൾ മുന്നേറുന്നതിലെ സന്തോഷം പങ്ക് വയ്ക്കട്ടെ. സമ്മേളനങ്ങൾ തട്ടി കൂട്ട് സമ്മേളനങ്ങളല്ലാതെ തന്നെ സംഘടിപ്പിക്കുന്നതിൽ സംതൃപ്തിയുണ്ട്. എല്ലാവർക്കും അഭിനന്ദങ്ങൾ. ജനോത്സവ വാർത്തകൾ: വർക്കലയിൽ ജനോത്സവത്തിലെ വര കൂട്ടം നടന്നു.ചെറുന്നിയൂരിൽ സിനിമ വണ്ടി സഞ്ചരിച്ചു.തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധ ജ്വാല ഉയർത്തി. നെടുമങ്ങാട് മേഖലയിലും പ്രതിഷേധം സംഘടിപ്പിച്ചു. കഴകൂട്ടത്ത് ജനോത്സവപൂരത്തട്ടിൽ സിനിമ എന്ന കല പ്രഭാഷണവും ( മാഗി ) സിനിമ പ്രദർശനവും നടന്നു. കുടവൂരിൽ ജന്റർ ന്യൂട്രൽ ഖൊ ഖൊ മൽസരം നടത്തി. പാലോട് സമാപന ത്തിന്റെ സംഘാടന പ്രവർത്തനങ്ങൾ തകൃതി. നേമത്ത് ബാലോത്സവം സംഘടിപ്പിച്ചു.തുടർന്ന് കുടുംബ സംഗമവും സംഘടിപ്പിച്ചു.പെരുങ്കടവിള മേഖലയിൽ പുതുതായി തെരഞ്ഞെടുത്ത CDS അംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ പങ്കെടുത്തു. വിഭജനത്തിന്റെ തത്വശാസ്ത്രം വിളയുന്ന ഈ കാലത്ത് മാനവ ഐക്യത്തിന്റെ ചരിത്ര സ്മരണ പുതുക്കി മിശ്രഭോജനം ഇന്ന്മാരായമുട്ടം വാഴിലിഗ്രാമത്തിൽ സംഘടിപ്പിച്ചു. മുഴുത്ത വാഴ ഇലകൾ ഒത്ത് ചേർത്ത് വിരിച്ച് കപ്പയും കാന്താരിയും വിളമ്പി. ഗ്രാമവാസികൾ സങ്കല്പ ജാതി-മത ചിന്തകൾ മറന്ന് ഒന്നിച്ച് കഴിച്ച് ചരിത്രം ആവർത്തിച്ചു.നാടിന്റെ ഈ കൂട്ടായ്മ എല്ലാ വിവേചനങ്ങളേയും തിരസ്ക്കരിക്കുന്നതായിരുന്നു. ജില്ല സെക്രട്ടറി പങ്കെടുത്തു. പി.പി.സി കിറ്റും പുസ്തക വണ്ടിയും വേണം നമുക്ക്. ജനോത്സവം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ ഈ വലിയ ജനകിയ സംഘാടനത്തിന് ശേഷം സംഘടനയ്ക്ക് മുന്നോട്ട് നടന്ന് നീങ്ങാനുള്ള വഴിയാണ് പുസ്തക പ്രചാരണം. പുസ്തക പ്രചാരണത്തെ ആവേശം കൊള്ളിക്കാതെ ജനോത്സവംജയിച്ചതായി വിലയിരുത്താനാകില്ല. നിരന്തരം ഓർത്ത് ചെയ്യേണ്ട. പ്രവർത്തനമാണ്. എല്ലാവരും ശ്രദ്ധിക്കുമല്ലോ? ജന്റർ ജില്ല വിഷയ സമിതി ഭവനിൽ കൂടി. P ഗോപകുമാർ.രമണി സന്തോഷ്, സന്തോഷ് ഏറത്ത്, പാർവതി ചേച്ചി പങ്കെടുത്തു.വനിതാ ദിനാ ചരണ പരിപാടികൾ ആലോചിച്ചു.‌

Leave a Reply

Your email address will not be published. Required fields are marked *