തിരുവനന്തപുരം മേഖലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം മേഖലാ സമ്മേളനം 2018 മാർച്ച് 4, 5 തിയതികളിലായി പേരൂര്‍ക്കടയിൽ വച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ സ്വാഗതസംഘം രൂപീകരിച്ചു. 45 പേർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രമേശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ടി പി സുധാകരൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ ജഡ്ജ് എസ്.എസ്.വാസൻ, മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി ശശിധരൻ നായർ, വിവിധ സംഘടന നേതാക്കൾ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.ഗിരീഷ് കുമാർ, അഡ്വ വി.കെ.നന്ദനൻ, മേഖല സെക്രട്ടറി പി.പ്രദീപ് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ആർ.ജയചന്ദ്രൻ സ്വാഗതവും ആർ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.എസ്.അനിൽകുമാർ (ചെയർമാൻ), ആർ ജയചന്ദ്രൻ (ജനറൽ കൺവീനർ)