തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയ്ക്ക് തുടക്കമായി

0

മലപ്പുറം: തിരൂർ- പൊന്നാനി പുഴ സംരക്ഷണ പദ്ധതിയുടെ തുടക്കമെന്ന നിലയിൽ പുഴനടത്തവും തുടർന്ന് ആലോചനയോഗവും നടന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഐ ആർ ടി സി പ്രധിനിധികളായി ഡോ. രാജേഷ് കെ, ഷിബു പി തുടങ്ങിയവര്‍ പങ്കെടുത്തു.
2018ൽ ഐ ആർ ടി സി മലപ്പുറം ജില്ലാ പഞ്ചായത്തിനായി തയ്യാറാക്കിയ സമഗ്രവികസന മാസ്റ്റർപ്ലാൻ അടിസ്ഥാനമാക്കിയാണ് പുഴസംരക്ഷണ പരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ വെട്ടം, പുറത്തൂർ, തലക്കാട്, മംഗലം, ചെറിയമുണ്ടം, തൃപ്പങ്ങോട് എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പദ്ധതി പ്രദേശം. പദ്ധതിപ്രദേശത്തെ ടൂറിസം സാധ്യതകൾ, മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ, കുടിവെള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ, പരിസ്ഥിതി സൗഹാർദ്ദ വികസനം എന്നിവയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *