തുരുത്തിക്കരയിൽ ജനകീയ ജലപരിശോധന

0

തുരുത്തിക്കരയിൽ സമ്പൂർണ കിണർ ജലപരിശോധന സംഘടിപ്പിച്ചു


മുളന്തുരുത്തി ഗ്രാമപഞ്ചായത് പത്താം വാർഡിൽ സമ്പൂർണ കിണർ ജല പരിശോധന സംഘടിപ്പിച്ചു.
2018 ൽ ഹരിതഗ്രാമ പ്രവർത്തങ്ങളൂടെ ഭാഗമായി നടത്തിയ കിണർ ജല പരിശോധനയുടെ തുടർച്ചയായിട്ടാണ് ഈ പഠനം.കുസാറ്റിൻ്റേയും തുരുത്തിക്കര സയൻസ് സെന്ററിന്റെയും നേതൃത്വത്തിലാണ് പഠനം.വാർഡിലെ മുഴുവൻ കിണറുകളിലെ വെള്ളവും പരിശോധനയ്ക്കായി ശേഖരിച്ചു.ഇതോടൊപ്പം
ലൂക്ക സിറ്റിസൺ സയൻസ് പ്രോജക്റ്റുമായി സഹകരിച്ചു കൊണ്ട് ജലത്തിലെ മൈക്രോ പ്ലാസ്റ്റിക് സാന്നിദ്ധ്യ പഠനവും നടത്തും. അതിനായി വാർഡിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പത്തു സാമ്പിളുകളുടെ ശേഖരണവും പരിശോധനയും ഫലങ്ങളുടെ വിശകലനവും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ നിർവ്വഹിക്കും.
തുടർന്ന് റിപ്പോർട്ട് തയ്യാറാക്കി വീടുകൾക്ക് നൽകും.

വാർഡ് മെമ്പർ ലിജോ ജോർജ് അധ്യക്ഷത വഹിച്ച യോഗം
കുസാറ്റ് സിൻഡിക്കേറ്റ് മെമ്പറും യൂത്ത് വെൽഫെയർ ഡയറക്ടറുമായ ഡോ:പി.കെ ബേബി ഉദ്ഘാടനം ചെയിതു.
കുസാറ്റ് ശാസ്ത്ര സമൂഹ കേന്ദ്രം ഡയറക്ടർ
ഡോ:പി. ഷൈജു പഠന പ്രവർത്തനം വിശദീകരിച്ചു. സയൻസ് സെന്റർ ഡയറക്ടർ ഡോ. എൻ ഷാജി, എക്സിക്യൂട്ടിവ് ഡയറക്ടർ പി എ തങ്കച്ചൻ, ചെയർപേഴ്സൺ കെ കെ ശ്രീധരൻ, ആശ പ്രവർത്തക സിജി കെ പി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ കെ ടി രത്നഭായ്, വർണ്ണ രാജേന്ദ്രൻ,തുരുത്തിക്കര റസിഡൻസ് അസോസിയേഷൻ സെക്രട്ടറി വിനീഷ് എം വി,ജലസുരക്ഷ കൺവീനർ പി ടി മോഹനൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ രാജേന്ദ്രൻ, ടി കെ മോഹനൻ,എ ഡി എസ് അംഗങ്ങളായ ഷീന ജോയ്,അനിത ബാബു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *