തുരുത്തിക്കര ഊർജനിർമല ഹരിതഗ്രാമം

0

തുരുത്തിക്കരയെ ഊർജ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോബർ ഒന്നിനു വിളിച്ചു ചേർത്ത യോഗത്തിലാണു ഊർജ നിർമല ഹരിതഗ്രാമം എന്ന ആശയം രൂപം കൊണ്ടത്. ഊർജ ഗ്രാമമാക്കുന്നതോടൊപ്പം മാലിന്യ വിമുക്തമാക്കി കൃഷി വ്യാപിപ്പിച്ചു ഹരിതമാക്കുക എന്നതായിരുന്നു ലക്ഷ്യം. പദ്ധതിക്കായി വാർഡ് അംഗം നിജി ബിജു ചെയർപഴ്സനായും ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ലാ ട്രഷറർ ജിതിൻ ഗോപിയെ ജനറൽ കൺവീനറായി നിയോഗിച്ചു. നാട്ടുകാരുടെ ഒത്തൊരുമ പ്രവർത്തനം വേഗത്തിലാക്കി. ശാസ്ത്രസാഹിത്യ പരിഷത്ത്, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, മോഡൽ എൻജിനീയറിങ് കോളജ്, തുരുത്തിക്കര അഗ്രികൾച്ചറൽ സൊസൈറ്റി, വർഗബഹുജന സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സാമുദായിക സംഘടനകൾ, ക്ലബുകൾ, വയോജന കൂട്ടായ്മകൾ എന്നിങ്ങനെ ഇരുപത്തഞ്ചോളം സംഘടനകളാണു ജനകീയ കൂട്ടായ്മയിലുണ്ടായത്. പദ്ധതിക്ക് പൂർണ പിന്തുണയുമായി സർക്കാർ സംവിധാനങ്ങളായ അനർട്ട്, കേരള എനർജി മാനേജ്മെന്റ് സെന്റർ, ഹരിത കേരള മിഷൻ, ക്ലീൻ േകരള മിഷൻ, ശുചിത്വ മിഷൻ, ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐആർടിസി). കൊച്ചി യൂണിേവഴ്സിറ്റി എന്നീ സ്ഥാപനങ്ങളും സഹകരിച്ചു. ഒക്ടോബർ 15നാണു തുടക്കം കുറിച്ചത്. പിന്നീടു മാതൃകാപരമായ പ്രവർത്തനങ്ങൾകൊണ്ടു ജനസമിതി ആർജിച്ചതോടെ പദ്ധതിക്കു പിന്തുണ കൂടിവന്നു.

Leave a Reply

Your email address will not be published. Required fields are marked *