തുല്യത സംഗമം തൃക്കളത്തൂരിൽ ഏകദിന പരിശീലനക്കളരി

0

കെ.ഇ.ഷിഹാബ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ത്രീ സൗഹൃദ പഞ്ചായത്ത് സ്ത്രീ ശാക്തീകരണം എന്നീ ആശയങ്ങൾ കേന്ദ്രീകരിച്ച് നിരവധി കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്.ഇതിന് ഏകോപിതരൂപം കൈവരിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനം എന്ന നിലയിൽ മൂവാറ്റുപുഴ മേഖലകമ്മിറ്റി 7-7-18 ശനിയാഴ്ച തൃക്കളത്തൂരിൽ ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു.സ്ത്രീകളുടെ സാമൂഹ്യ മായ ഉയർച്ച, കൂട്ടായ്മ,സുരക്ഷ പ്രമേയമായ പരിശീലനമൊഡ്യൂൾ സംസ്ഥാന നിർവാഹക സമിതി അംഗം പ്രൊഫസർ പി.ആർ രാഘവൻ മാസ്റ്റർ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീമതി. ശാന്തി ദേവി ജെന്റർ വിഷയ സമിതി ജില്ലാ കൺവീനർമാരായ എ എ സുരേഷ്,എം ജയ, കെ.കെ ഭാസ്കരൻ,പി.എം ഗീവർഗീസ്’ എന്നിവർ ആശയാവതരണം നാടത്തി. പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം കെ.ഇ.ഷിഹാബ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി K Kകുട്ടപ്പൻ സ്വാഗതം പറഞ്ഞു. സ്ത്രീ പദവി പരിശോധന, സ്വർണനാണയക്കളി, ഗ്രൂപ്പ് ചർച്ച, ശബ്ദ നിയന്ത്രണം,സപോട്ട് നാടക അവതരണം തുടങ്ങിയവ പരിശീലനം ശ്രദ്ധേയമാക്കി. ടി കെ സുരേഷ്(ചെയർമാൻ) രേഷ്മ എൻ ബി (കൺവീനർ) ബിന്ദുജയൻ, സുമഗോപി,സീനത്ത് ബീവി. അംബിളി ബിജു. ഭാഗ്യലക്ഷ്മി ടി എസ് എന്നിവർ ഉൾപ്പെടുന്ന 15 അംഗ മേഖല ജെന്റർ കമ്മിറ്റി യേയും തെരഞ്ഞെടുത്തു.
പായിപ്ര,മാറാടി, മനാറി, വാളകം, മൂവാറ്റുപുഴ സൗത്ത്,നോർത്ത് ‘ യൂണിറ്റുകളിൽ തുല്യത സംഗമം നടത്തുന്നതിന് യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed