ലിംഗ സമത്വ സെമിനാർ – പെരുവെമ്പ് യൂണിറ്റ്, കൊല്ലങ്കോട് മേഖല

കേരള സാഹിത്യ പരിഷത്ത് അറുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലങ്കോട് മേഖലയിലെ പെരുവെമ്പ് യൂണിറ്റിൽ ലിംഗസമത്വത്തെ കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. പെരുവെമ്പ് ഗവൺമെൻറ് ജൂനിയർ ബേസിക് സ്കൂളിൽ വെച്ച് നടത്തിയ സെമിനാർ ജില്ല ജെൻഡർ വിഷയസമിതി അംഗം ലത ടീച്ചർ വിഷയം അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഡി മനോജ് ജില്ലാ കമ്മിറ്റി അംഗം എൽ സായ്രാധ മേഖലാ സെക്രട്ടറി പി പ്രകാശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. സെമിനാറിൽ വെച്ച് ലൂക്കാ കലണ്ടർ പി.ടി.എ പ്രസിഡണ്ട് കാജ ഹുസൈൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ശശി കല എന്നിവർക്ക് നൽകി മേഖല സെക്രട്ടറി പി പ്രകാശൻ പ്രകാശനം നിർവഹിച്ചു. സംസ്ഥാന സമ്മേളന കുടുക്ക വിതരണവും പരിപാടിയിൽ വെച്ച് നടത്തി. യൂണിറ്റ് പ്രസിഡണ്ട് എസ് കുമാരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് ജോ: സെക്രട്ടറി കെ ശശികുമാർ സ്വാഗതവും കമ്മിറ്റി അംഗം ശശികല നന്ദിയും രേഖപ്പെടുത്തി.

You may have missed