തൃത്താലയില്‍ ജനോത്സവം കൊടികയറി

0

തൃത്താല ജനോത്സവം പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ് ഉദ്ഘാടനം ചെയ്യുന്നു.

തൃത്താല : നമ്മള്‍ ജനങ്ങള്‍ ജനോത്സവം ജനുവരി 26ന് തൃത്താലയില്‍ കൊടികയറി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി ടി.കെ.മീരാഭായ് ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം.പുഷ്പജയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടിക്ക് തൃത്താല പഞ്ചായത്ത് പ്രസിഡണ്ട് എ.കൃഷ്ണകുമാർ, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് രജിഷ എന്നിവർ ആശംസയർപ്പിച്ചു. കൺവീനർ എം.കെ.കൃഷ്ണൻ സ്വാഗതവും ലക്ഷ്മണൻ ടി.എ. നന്ദിയും പറഞ്ഞു. ഗോപുവിന്റെ നേതൃത്വത്തിൽ ചിത്രംവര, സുമ, ശൈലജ എന്നിവരുടെ നേതൃത്വത്തിൽ പാട്ട്, ചവിട്ടുകളി, ചോഴിക്കളി എന്നിവയും വി.ഗംഗാധരൻ, വിജയലക്ഷ്മി, അച്ചുതൻഎന്നിവരുടെ നേതൃത്വത്തിൽ നാടകം വി.എം.രാജീവ്, എം.എം.പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ ഫിലിം പ്രദർശനം എന്നിവയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed