തൃത്താല മേഖല ജനോത്സവം, സാംസ്കാരിക സംഗമം

0

മേഴത്തൂർ, ജനു.21 : തൃത്താല മേഖലയിലെ ജനോത്സവം സാംസ്കാരിക സംഗമം മേഴത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ജനോത്സവത്തിന്റെ പ്രസക്തി പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ.മനോഹരൻ വിശദീകരിച്ചു. തുടർന്നു നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടന്നു. നാടകത്തിന് സച്ചിദാനന്ദൻ, ചിത്രത്തിന് ഗോപു പട്ടിത്തറ, ലക്ഷ്മണൻ, പാട്ടിന് എം.ശിവശങ്കരൻ, സിനിമക്ക് വി.എം.രാജീവ്, പി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.പുഷ്പജ ഉദ്ഘാടനം ചെയ്തു. ഐ.ആര്‍.ടി.സി. രജിസ്ട്രാര്‍ പി.കെ.നാരായണന്‍ മേഖല പരിപ്രേക്ഷ്യം അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് കെ.പരമേശ്വരന്റെ അധ്യക്ഷതയില്‍ നടന്ന സമാപനസമ്മേളനത്തിന് കെ.പി.സ്വര്‍ണകുമാരി സ്വാഗതവും എ.സുരേഷ് നന്ദിയും പറഞ്ഞു. മേഖല ട്രഷറര്‍ പി.നാരായണന്‍ ബജറ്റ് അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് ചെയർമാനും എം.കെ.കൃഷ്ണൻ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *