തൃശ്ശൂര്‍ മേഖല – ജനോത്സവം

അടാട്ട് : ജനോത്സവത്തിന്റെ ഭാഗമായി 4-2-2018ന് രാവിലെ 10 മണിക്ക് ഗവ. യു.പി സ്കൂള്‍ ചൂരാട്ടുക്കരയില്‍ കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി. 16 എല്‍.പി സ്കൂള്‍ കൂട്ടികളും രക്ഷിതാക്കളുമടക്കം 54 പേര്‍ പങ്കെടുത്തു. കാല്‍ഡിയന്‍ സ്കൂളില്‍നിന്ന് വിരമിച്ച ചിത്രധ്യാപകന്‍ ശ്രീ എം.എസ് രാധാകൃഷ്ണന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഉച്ചക്ക് ശേഷം 3 മണിക്ക് ജനോത്സവപാട്ടുകള്‍, കഥകള്‍ തുടങ്ങിയവ നടത്തി. തൃശ്ശൂര്‍ ജില്ല സെക്രട്ടറി സുധീര്‍ കെ.എസ് അധ്യക്ഷത വഹിച്ചു. ജനോത്സവത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് പ്രൊഫ. വിമല സി ലഘുവിവരണം നടത്തി, തുടര്‍ന്ന് പാട്ട് കൂട്ടം നടന്നു. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് വി. ഒ.ചുമ്മാര്‍ സമ്മാനദാനം നിര്‍വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ