നഗരത്തിന് ആവേശം പകർന്ന് പെൺ സൈക്കിൾ മാരത്തോൺ

0

ആലപ്പുഴ : പൊതുനിരത്തുകളും പൊതുഇടങ്ങളും ഞങ്ങളുടേതുകൂടിയാണ് എന്ന അവകാശ പ്രഖ്യാപനവുമായി നൂറ് കണക്കിന് സ്ക്കൂൾ കോളേജ് വിദ്യാർത്ഥിനികൾ സൈക്കിളിൽ അണിനിരന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച പെൺകുട്ടികളുടെ സൈക്കിൾ റാലിയാണ് പെൺഅവകാശങ്ങളെക്കുറിച്ച് പുതിയ മുദ്രാവാക്യങ്ങൾ ഉയർത്തിയത്. ആലപ്പുഴ ഇ എം എസ്സ് സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തോൺ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.ടി മാത്യു ഫ്ലാഗ്ഓഫ് ചെയ്തു. നഗരത്തിന്റെ പ്രധാന നിരത്തുകളിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ച് നഗരചത്വരത്തിൽ എത്തിയപ്പോൾ നഗരസഭ ചെയർമാൻ തോമസ് ജോസഫ് റാലിയെ സ്വീകരിച്ചു. കൂട്ടപ്പാട്ടുകളോടെ മാരത്തൺ സമാപിച്ചു. ആലപ്പുഴ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സംഘം സഹായത്തിനായി മാരത്തോണിനൊപ്പം സഞ്ചരിച്ചു. മെഡിക്കൽ ടീമിന് നേതൃത്വം നല്കിയ ജില്ലാ ആശുപത്രിയിലെ ഡോക്ടർ ജോൺസൺ കുട്ടികളോടൊപ്പം മാരത്തോണിൽ ഉടനീളം സൈക്കിളിൽ സഞ്ചരിച്ചത് കുട്ടികൾക്ക് ആവേശം പകർന്നു.

Leave a Reply

Your email address will not be published. Required fields are marked *