‘നമ്മള്‍ ജനങ്ങള്‍’ ജനോത്സവം ആരംഭിച്ചു

മാതാമംഗലം : ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശാസ്ത്ര- സാംസ്കാരിക പരിപാടിയായ ‘ജനോത്സവം’ മാതമംഗലം മേഖലാ തല ഉദ്ഘാടനം ജ്ഞാനഭാരതി ഗ്രന്ഥാലയത്തിൽ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.പി.അപ്പന്‍ അധ്യക്ഷത വഹിച്ചു. കെ.വി.സുനുകുമാർ ആമുഖ അവതരണം നടത്തി. കടന്നപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലേക്ക് കെ.സി.സതീശൻ സംഭാവന ചെയ്ത പുസ്തകങ്ങൾ വസന്ത ടീച്ചർ ഏറ്റു വാങ്ങി. കെ.വി.മനോജ് സ്വാഗതവും കെ.സി.പ്രകാശൻ നന്ദിയും പറഞ്ഞു. തുടർന്ന് പാട്ടുപന്തൽ – വിവിധ ഗാനങ്ങളുടെ അവതരണം അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ