‘നമ്മുടെ ഭൂമി ‘ – പരിസ്ഥിതി ദിന സെമിനാർ

0

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (കഴക്കൂട്ടം മേഖല, തിരുവനന്തപുരം ജില്ല ) കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്‌ യൂണിറ്റ് ‘നമ്മുടെ ഭൂമി ‘ എന്ന പേരിൽ പരിസ്ഥിതി ദിന സെമിനാർ സംഘടിപ്പിച്ചു. കാര്യവട്ടം ക്യാമ്പസ്‌ നിയമ പഠന വകുപ്പ് സെമിനാർ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ ഡോ. ദക്ഷിണ സരസ്വതി, അസോസിയേറ്റ് പ്രൊഫസർ, കേരള ലോ അക്കാദമി ലോ കോളേജ് പരിസ്ഥിതി നിയമങ്ങൾ,ഭൂമി പുനസ്ഥാപിക്കൽ, മരുഭൂമി വൽക്കരണം തടയൽ, വരൾച്ചയെ പ്രതിരോധിക്കൽ എന്നിവയെ കുറിച്ചു പ്രഭാഷണം നടത്തി.പ്രസ്തുത പരിപാടിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖല കമ്മിറ്റിയംഗം പ്രൊഫ. ഡോ. ഷാജി വർക്കി , ക്യാമ്പസ്‌ യൂണിറ്റ് പ്രസിഡന്റ്‌ ഡോ. രാകേന്ദു സി. കെ, യൂണിറ്റ് സെക്രട്ടറി നീതു എസ്. ടി, ട്രെഷറർ അഖില എസ്. ടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *