നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കുക – നിയമസഭാ മാര്‍ച്ച് നടത്തി

0

നിയമസഭാമാര്‍ച്ച് കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: നെല്‍വയല്‍തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നിയമസഭാ മാര്‍ച്ചും ജനസഭയും സംഘടിപ്പിച്ചു. നിയമസഭയ്ക്കു മുന്നില്‍ നടന്ന ജനസഭ പ്രശസ്ത കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.കെ.മീരാഭായ്, സംസ്ഥാന സെക്രട്ടറി ജി.സ്റ്റാലിന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ അജയന്‍, ജില്ലാ പരിസ്ഥിതി വിഷയസമിതി കണ്‍വീനര്‍ എസ്.എന്‍.സുനില്‍ എന്നിവര്‍ സംസാരിച്ചു.
2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ഭേദഗതി ചെയ്തുകൊണ്ട് കഴിഞ്ഞ ഡിസംബര്‍ 30ന് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനായി ഇന്നു നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നിയമസഭയിലേക്ക് മാര്‍ച്ചും ജനസഭയും നടത്തിയത്. എന്നാല്‍ ബില്ല് ഇത്തവണ നിയമസഭയില്‍ അവതരിപ്പിക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്ന് കൃഷി വകുപ്പു മന്ത്രി അറിയിച്ചു.
രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിനു മുമ്പില്‍ നടന്ന യോഗം പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പരിസ്ഥിതി വിഷയസമിതി ചെയര്‍മാന്‍ ഹരിലാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷിബു അരുവിപ്പുറം, സംസ്ഥാന സെക്രട്ടറി കെ.രാധന്‍ എന്നിവര്‍ സംസാരിച്ചു. നിയമസഭാ മാര്‍ച്ചിനു ശേഷം സംഘം സംസ്ഥാന കൃഷിവകുപ്പു മന്ത്രിയെ സന്ദര്‍ശിച്ചു നിവേദനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *