നേമം മേഖലയില്‍ ശാസ്ത്രോത്സവം

പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികള്‍ രൂപീകരിച്ച ആവര്‍ത്തന പട്ടിക

തിരുവനന്തപുരം: ആവർത്തനപ്പട്ടികയുടെ 150ാം വാർഷികാഘോഷത്തിന്റെ ഭാഗമായ നേമം മേഖലാതല പരിപാടികൾ പുന്നമൂട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. പിടിഎ പ്രസിഡന്റ് അഡ്വ. ഉദയകുമാറിന്റെ അധ്യക്ഷതയിൽ വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. എ അനിൽകുമാർ ആഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം ഗിരീഷിന്റ മേൽനോട്ടത്തിൽ 118 കുട്ടികൾ ആവർത്തനപ്പട്ടിക രൂപികരിച്ചു. ഫ്രൊഫ. സി പി അരവിന്ദാക്ഷൻ കുട്ടികളോട് സംവദിച്ചു. അവരവർ പ്രതിനിധാനം ചെയ്യുന്ന മൂലകങ്ങളുടെ സവിശേഷതകൾ കുട്ടികൾ വിശദീകരിച്ചു. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ട് പരിപാടി തികച്ചും ഒരു ശാസ്ത്രോൽസവമായി മാറി. മേഖലാ പ്രസിഡന്റ്‌ വിജയകുമാർ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *