പരിഷത്ത് ആനുകാലികങ്ങൾക്ക് ഗവ. മെഡിക്കൽ കോളേജിൽ സ്റ്റാൾ ഏജൻസി

തൃശ്ശൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് ആനുകാലികങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവ പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കുന്നതിനും അവയുടെ ദൃശ്യത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സ്റ്റാൾ ഏജൻസി തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു. ജൂലൈ 30 രാവിലെ 9.30ന് സ്റ്റാൾ ഏജന്റ് കെ.ജി.സലീഷിന് പരിഷത്ത് ആനുകാലികങ്ങൾ നൽകി മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി ഡോ. കെ.എ.ഹസീന ഏജന്‍സി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഡോ.എ. സരിൻ, ഒല്ലൂക്കര മേഖലാ പ്രസിഡണ്ട് ടി.വി.ഗോപീഹാസൻ, സെക്രട്ടറി സോമൻ കാര്യാട്ട്, എം.എൻ.ലീലാമ്മ, പ്രിയ കെ.നായർ, ഡോ.വി.എം.ഇക്ബാൽ, എ.ദിവാകരൻ, വടക്കാഞ്ചേരി മേഖലാ പ്രസിഡണ്ട് സി.എം.അബ്ദുള്ള, വി.എ. ബിജു, എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാൾ ഏജന്റ് സലീഷിന് ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ പരിഷത്ത് അംഗത്വം നൽകി

You may have missed