പരിഷത്ത് കണ്ണൂർ ജില്ലാസമ്മേളനം സംഘാടകസമിതി രൂപീകരിച്ചു

0

സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ സ്വാഗതസംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് 55 മത് കണ്ണൂർ ജില്ലാ സമ്മേളനം പയ്യന്നൂർ മാത്തിൽ ഏപ്രിൽ 21, 22 തീയ്യതികളിൽ നടക്കും. കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി.ഗംഗാധരൻ സ്വാഗത സംഘം രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പയ്യനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാൽ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.ഉഷ, പി. വി വിജയൻ, കെ ഗോവിന്ദൻ, എം ദിവാകരൻവിവിധ സംസ്കാരിക-സർവ്വീസ് സംഘടനാ നേതാക്കൾ ആശംസാപ്രസംഗം നടത്തി.സ്വാഗതസംഘ രൂപീകരണ യോഗത്തിൽ വിവിധ സംഘടനകളുടെ ജില്ലാ പ്രാദേശിക പ്രവർത്തകർ പങ്കെടുത്തു. പരിഷത്ത് ജില്ലാ സെക്രട്ടറി ഒ.സി ബേബി ലത സ്വാഗതവും ജില്ലാ പ്രസിഡണ്ട് പ്രൊഫ.കെ.ബാലൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാലൽ ചെയർമാനും കെ.ഗോവിന്ദൻ ജനറൽ കൺവീനറുമായ സ്വാഗതസംഘം രൂപീകരിച്ചു. വിപുലമായ മാനവിക സംഗമത്തോടെ മാർച്ച് 3ന് അനുബന്ധ പരിപാടി ഉദ്ഘാടനം നടത്തും മാർച്ച് 10, 11 തീയ്യതികളിൽ 100 കേന്ദ്രങ്ങളിൽ ശാസ്ത്രപ്രഭാഷണ പരമ്പര നടക്കും. കാലവസ്ഥ വ്യതിയാനം, കുടിവെള്ളം, ജീവിതശൈലീ രോഗങ്ങൾ ഇവയാണ് പ്രഭാഷണ പരമ്പര വിഷയങ്ങള്‍. തെരുവോര സംവാദ പരിപാടിയും സംഘടിപ്പിക്കും. പരിഷത്ത് കലാട്രൂപ്പും പര്യടനം നടത്തും. സ്വാശ്രയ രീതിയിൽ സമ്മേളന ചിലവുകൾ കണ്ടെത്തും. ഇതിനായി വ്യാപക ശാസ്ത്ര പുസ്തക പ്രചാരണ പരിപാടിയും നടക്കും. ഇതോടപ്പം ഏപ്രിൽ ആദ്യ ആഴ്ചയോടെ 14 മേഖലാ സമ്മേളനങ്ങളും യൂണിറ്റ് സമ്മേളനങ്ങളും പൂർത്തികരിക്കും.

Leave a Reply

Your email address will not be published. Required fields are marked *