പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ

പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ ആരംഭിച്ചു.

ശാസ്ത്രം ജന നന്മയ്ക്ക് ; ശസ്ത്രം നവകേരളത്തിന് എന്ന മുദ്രവാക്യം ഉയർത്തി പരിഷത്ത് വജ്ര ജൂബിലി സംഗമങ്ങൾ ആരംഭിച്ചു. പയ്യന്നൂർ, മാതമംഗലം, മയ്യിൽ, ശ്രീകണ്ഠാപുരം, കണ്ണൂർ, മാടായി, കൂത്തുപറമ്പ്, തലശ്ശേരി എന്നീ കേന്ദ്രങ്ങളിലാണ് ഇതിനകം സംഗമങ്ങൾ നടന്നത് പയ്യനൂരിൽ കേന്ദ്ര നിർവാഹക സമിതി അംഗം എം ദിവാകരനും മാതമംഗലത്ത് കെ.ഗോവിന്ദനും
ശ്രീകണ്ഠാപുരത്ത് ജില്ലാ സിക്രട്ടറി പി.പി. ബാബുവും കൂത്തുപറമ്പിൽ പി.പി.സി. മാനേജിങ്ങ് ഡയരക്ടർ പി.വി ദിവാകരനും തലശ്ശേരിയിൽ കെ.കെ സുഗതനും കണ്ണൂരിൽ ടി.ഗംഗാധരനും മയ്യിൽ ടി.ഗംഗാധരനും,
വി.വി ശ്രീനിവാസനും പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു. ഇരിട്ടിയിൽ ജില്ലാ പ്രസിഡണ്ട് പി.കെ സുധാകരനും പാനൂരിൽ കെ.വി. ദിലീപ് കുമാറും ഉദ്ഘാടനം ചെയ്തു.

പ്രാദേശിക പഠനങ്ങളും ശാസ്ത്ര ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിച്ചു വരുന്നു. വികേന്ദ്രികൃതാസൂത്രണവും നവകേരള നിർമ്മിതിയും എന്ന വിഷയത്തിൽ നവംബർ 12, 13 തീയ്യതികളിൽ ഒരു സംസ്ഥാന സെമിനാർ കണ്ണൂർ ശിക്ഷക് സദനിൽ നടക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള 150 വിദഗ്ദർ ഒന്നിച്ച് ചർച്ച ചെയ്യും. പങ്കാളിത്തം, സുതാര്യത, അധിക വിഭവ സമാഹരണം, കേന്ദ്ര ഇടപെടൽ തുടങ്ങിയ നിലവിലുള്ള പ്രതിസന്ധി മറികടക്കുവാൻ സെമിനാറിൽ നിർദ്ദേശം വെക്കും. ഒക്ടോബർ 15 ന് ഇതിനായി സംഘാടക സമിതി രൂപീകരിക്കും. വി.ശിവദാസൻ MP ഉദ്ഘാടനം ചെയ്യും

കൂത്തുപറമ്പ് മേഖല
ജില്ലാ റിപ്പോർട്ട്

 

പവിത്രൻ എ

പരിഷത്ത് വജ്ര ജൂബിലി പ്രവർത്തക സംഗമങ്ങൾ ആരംഭിച്ചു.
കൂത്തുപറമ്പ് മേഖല
സ്വാഗതം
പി. ശ്രീനിവാസൻ
പി.വി.ദിവാകരൻ
കൂത്തുപറമ്പ് മേഖല
ഉദ്ഘാടനം പി.വി.ദിവാകരൻ

Leave a Reply

Your email address will not be published. Required fields are marked *