പരിസ്ഥിതി – ആരോഗ്യ പ്രവർത്തക സംഗമം

0
പരിസ്ഥിതി ആരോഗ്യ പ്രവര്‍ത്തക സംഗമം ടി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്യുന്നു.

വയനാട്: ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി – ആരോഗ്യ പ്രവർത്തക സംഗമം, “കാലാവസ്ഥ വ്യതിയാനവും നമ്മളും” എന്ന വിഷയം അവതരിപ്പിച്ച് മുൻ സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്തു. “ആവർത്തിക്കുന്ന ദുരന്തങ്ങളും വയനാടിന്റെ അതിജീവനവും” എന്ന വിഷയത്തിൽ പ്രൊഫ. തോമസ് തേവര സമീപന രേഖ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷയായി. കെ ടി ശ്രീവത്സൻ സ്വാഗതവും കെ കെ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തക കൺവെൻഷനിൽ ഇ ജി ജോസഫ് അധ്യക്ഷനായി. നിർവാഹക സമിതി അംഗം പ്രൊഫ. കെ ബാലഗോപാലൻ ഉദ്‌ഘാടനം ചെയ്തു. ഡോ. അരുൺ മംഗലത്ത് “ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകൾ” എന്ന വിഷയത്തിൽ ക്ലാസെടുത്തു. “വയനാട്ടിലെ ആരോഗ്യ മേഖലയിലെ ഇടപെടൽ സാദ്ധ്യതകൾ” എന്ന സമീപന രേഖ കെ എം ഷാജി അവതരിപ്പിച്ചു. പി സുരേഷ് ബാബു സ്വാഗതവും പി ജെ ജോമിഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *