പാട്ടുപന്തല്‍

0

ചെറുവത്തൂർ : നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത മതേതരത്വവും ജനാധിപത്യവും മാനവികതയും പലവിധത്തിലുള്ള വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് ആശയപ്രചരണത്തിന്റെ വേറിട്ട ശൈലിയുമായി പാട്ടു പന്തൽ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനോത്സവത്തിന്റെ ഭാഗമായാണ് ചെറുവത്തൂർ വി.വി.നഗറിൽ പാട്ടു പന്തൽ സംഘടിപ്പിച്ചത്. പരിഷത്ത് ഗീതങ്ങൾ, കവിതകൾ, നാടൻപാട്ട്, വിപ്ലവഗാനം, നാട്ടിപ്പാട്ട്, നാടകഗാനം, ജനപ്രിയ ഗാനങ്ങൾ, എന്നിവ പാട്ടു പന്തലിന് മാറ്റുകൂട്ടി. ഗായകന്‍ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.വി.മാധവൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട്, ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം എം.പി.ശ്രീമണി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം സി.വിജയൻ, എ.എം.ബാലകൃഷ്ണൻ, കൊടക്കാട് നാരായണൻ, കെ.കെ.നായർ, ഒ.പി.ചന്ദ്രൻ, എൻ.വി.ഭാസ്ക്കരൻ, നാറോത്ത് ബാലകൃഷ്ണൻ, ജയറാം ചെറുവത്തൂർ, എം.കുഞ്ഞിരാമൻ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ കെ.പ്രേംരാജ് സ്വാഗതവും പരിഷത്ത് മേഖലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *