പാലക്കാട് മേഖല പരിസ്ഥിതി ജനസഭ

0
പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: പാലക്കാട് മേഖല പരിസ്ഥിതി ജനസഭ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ശാസ്ത്രീയ ജല മാനേജ്മെന്‍റിലേക്ക് എന്നതായിരുന്നു വിഷയം. പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് സി വി ജോസ് അദ്ധ്യക്ഷനായി. സംസ്ഥാന പരിസര വിഷയ സമിതി കണ്‍വീനര്‍ ഡോ. കെ രാജേഷ് ആമുഖപ്രഭാഷണം നടത്തി. ജില്ലാ പരിസര വിഷയസമിതി കണ്‍വീനര്‍ കെ വി സാബു പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജിയോ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് മാപ്പ് കൂടി ഉള്‍പ്പെടുത്തി ആണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജിഐഎസിന്റെ സാങ്കേതികവിശദീകരണവും പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനത്തില്‍ അതിന്റെ സാദ്ധ്യതകളെ പറ്റിയും ഐആര്‍ടിസിയിലെ ജിഐഎസ് പ്രൊജക്ട് സയന്റിസ്റ്റ് ആനന്ദ് സെബാസ്റ്റ്യന്‍ സംസാരിച്ചു.
പഠനറിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന ചര്‍ച്ചയില്‍ കൃഷി ഓഫീസര്‍ ദീപ്തി എസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി എസ് ദാസ്, മുന്‍ പ്രസിഡന്‍റ് ജയപ്രകാശ്, വിവിധ പാടശേഖരസമിതി പ്രതിനിധികള്‍, കര്‍ഷകര്‍, റെസിഡന്‍സ് കോളനി ഭാരവാഹികള്‍, പൊതുപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രതികരിച്ചു.
സംഘാടകസമിതി കണ്‍വീനര്‍ ജ്യോതി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പാലക്കാട് മേഖലാ സെക്രട്ടറി സുഭാഷ് നന്ദി പറഞ്ഞു. പാലക്കാട് മേഖലാ കമ്മിറ്റി അംഗം വേലായുധന്‍ മാസ്റ്റര്‍, അകത്തേത്തറ യൂണിറ്റ് സെക്രട്ടറി രതീഷ്, ഐആര്‍ടിസി ഹരിതസഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍മാരായ ദീപ, അനൂപ്, ഫെബിന്‍ തുടങ്ങിയവരും എല്ലാ പഞ്ചായത്ത് മെമ്പര്‍മാരും പഞ്ചായത്ത്, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഫീല്‍ഡ് തല പഠനത്തില്‍ സഹായിച്ച ഗവ. പോളിടെക്നിക്ക് കോളേജിലെ അവസാനവര്‍ഷ സിവില്‍ വിദ്യാര്‍ത്ഥികളെ പ്രസിഡണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *