
കോഴിക്കോട്: പേരാമ്പ്ര മേഖലയുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തകോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ നാടകകൃത്ത് രാജൻ തിരുവോത്ത് മുഖ്യ പ്രഭാ ഷണം നടത്തി. മേഖലാ പ്രസിഡന്റ് ടി രാജൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
പഴയ പോലീസ് സ്റ്റേഷൻ പരിസരത്ത് സെപ്റ്റംബര്‍ ഒന്ന് മുതൽ ഒമ്പത് വരെ നീണ്ടു നിന്ന പുസ്തകോത്സവത്തില്‍ ശാസ്ത്ര പുസ്തകങ്ങൾ, ചൂടാറാപ്പെട്ടി, ബയോ ബിൻ, സോപ്പ് കിറ്റ്, സോപ്പ്, ഡിഷ് വാഷ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ലഭ്യമാക്കി.
യുറീക്ക, ശാസ്ത്ര കേരളം, ശാസ്ത്രഗതി മാസികകൾക്ക് വരിക്കാരാകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ജനറൽ കൺവീനർ സി ബാബുരാജ്, ജില്ലാ സിക്രട്ടറി പി കെ സതീശൻ, ജില്ലാ ട്രഷറർ ടി സുരേഷ്, മേഖല സെക്രട്ടറി കെ എം രാജൻ എന്നിവർ സംസാരിച്ചു.