പ്രകൃതിയെ തൊട്ടറിഞ്ഞൊരു മഴയാത്ര

മഴയാത്രയില്‍ പങ്കെടുത്ത യുവസമിതി കൂട്ടുകാര്‍

കോഴിക്കോട് (വളയം): ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി പ്രകൃതിയെ തൊട്ടറിയാൻ മഴയാത്ര സംഘടിപ്പിച്ചത് ശ്രദ്ധേയമായി. പ്രകൃതിയെയും പരിസ്ഥിതിയെയും അറിയുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ മുപ്പതോളംവരുന്ന യുവതിയുവാക്കൾ മഴനടത്തത്തിൽ പങ്കെടുത്തത്.
വളയം എളമ്പയിൽനിന്ന് കോടമഞ്ഞും മഴയും ആസ്വദിച്ചുതുടങ്ങിയ യാത്ര കണ്ടിവാതുക്കൽ വഴി കണ്ണൂര്‍ ജില്ലയിലെ വാഴമല നരിക്കോട്ട് സെൻറ് സെബാസ്റ്റ്യൻ ചർച്ച് പരിസരത്ത് സമാപിച്ചു.
മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. മേഖല യുവസമിതി കൺവീനർ ടി കൈലാസൻ, അഭിരാം. കെ.ടി. കെ, അനുരാഗ് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം കൊടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ