പ്രതിഷേധമരങ്ങൾ നട്ടു

0
കബനിഗിരി യൂണിറ്റ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ നിന്ന്

വയനാട് : നിർമ്മല ഹൈ സ്കൂൾ ജംഗ്ഷനിലുള്ള തണൽ മരം നശിപ്പിക്കാനുള്ള സാമൂഹ്യദ്രോഹികളുടെ ശ്രമത്തിനെതിരെ പ്രതിഷേധ സൂചകമായി കബനിഗിരി റേഷൻ കട മുതൽ സ്കൂൾ ഗേറ്റു വരെ പാതയോരത്ത് കബനിഗിരി യൂണിറ്റ് പൊതുജന സഹകരണത്തോെടെ മരങ്ങൾ നട്ടു. കബനിഗിരിയിലെ മഴക്കുറവിന്റെ പ്രധാന കാരണം മഴമേഘങ്ങളെ തണുപ്പിക്കുന്നതിനാവശ്യമായ പച്ചിലച്ചാർത്ത് ഇല്ലാത്തതാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടികാണിച്ചിട്ടുണ്ട്. വസ്തതകൾ മന:സ്സിലാക്കി കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുവാൻ ജനങ്ങൾ തയ്യാറകണമെന്ന് പുൽപ്പള്ളി മേഖല പ്രസിഡന്റ് എ സി ഉണ്ണികൃഷ്ണൻ മുൻവർഷങ്ങളിൽ നട്ട് സംരക്ഷിച്ച അതുൽ രമേശിനെ അനുമോദിച്ചു കൊണ്ട് ബഹുജനങ്ങളോട് ആവശ്യപ്പെട്ടു. മരം നശിപ്പിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നും പ്രതിഷേധയോഗം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടിക്ക് ജോസ് ചെറിയാൻ, പി ആർ രഞ്ചിത്ത്, പി ടി പ്രകാശൻ, എം എം ടോമി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *