പ്രൊഫ: യശ്പാൽ – ഡോ.യു.ആർ.റാവു അനുസ്മരണം

0

തിരുവനന്തപുരം : പ്രൊഫ: യശ്പാൽ – ഡോ.യു.ആർ.റാവു അനുസ്മരണം പരിഷത്ത് ഭവനിൽ നടന്നു. ഡോ.ആർ.വി.ജി മാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യെശ്‌പാൽ അനുസ്മരണം മുൻ സംസ്ഥാന പ്രസിഡന്റ് കെ.കെ കൃഷ്ണകുമാർ മാഷും റാവു അനുസ്മരണം സി.ജി.ആർ മാഷും നിർവഹിച്ചു. പ്രൊ: സി.പി അരവിന്ദാക്ഷൻ മാഷ് യെശ്പാലിനെ അനുസ്മരിച്ച് സംസാരിച്ചു. യു.ആർ ഇന്ത്യൻ ബഹിരാകാശചരിത്രം ഡോ.റാവുവിന്റെ ചരിത്രം കൂടിയാണ്. 1975-ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതൽ മംഗൽയാൻ വരെ 18 ഉപഗ്രഹങ്ങളുടെ ബുദ്ധിയും പ്രചോദനവും ഡോറാവു ആണ്. പട്ടിണി മാറാത്ത കുടുംബത്തിൽ ജനിച്ച യു.ആർ ന്റെ ജീവിതം കഠിനാധ്വാനത്തിന്റേതാണ്. ഈ ജനകീയ ശാസ്ത്ര കാരന്റെ ജീവിതം സമർപ്പണമാണ്. ഭൗതിക ശാസ്ത്രജ്ഞനായ യെശ്പാൽ ബഹുമുഖ പ്രതിഭയാണ്. നിരവധി ശാസ്ത്ര സംഭാവനകൾ നൽകിയ ഈ പ്രതിഭയെ ശാസ്ത്രലോകം വേണ്ടത്ര വിലയിരുത്തിട്ടില്ല. വിദ്യാഭ്യാസ രംഗത്തെയെ യെശ്പാലിന്റെ സംഭാവന വിലപ്പെട്ടതാണ്. Learning without burden അദ്ദേഹത്തിന്റെ ദർശനമാണ്. ആ പാത പിന്തുടരാത്തതാണ് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ദുരന്തം. ഡോ. റാവുവിനെയും പ്രൊഫ: യെ ശ്പാലിനെയും അടുത്ത് നിന്ന് അറിഞ്ഞിട്ടുള്ള നമ്മുടെ മുതിർന്ന പണ്ഡിതരുടെ അനസ്മരണം സമ്പന്നമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *