ഭരണഘടനയും വർത്തമാന വെല്ലുവിളികളും – സംവാദം

0

എറണാകുളം: ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തോടനുബന്ധിച്ചു ജില്ലയിലെ പരിഷത്ത് യുവജന കൂട്ടായ്മയായ കൂടൽ ഇടത്തിന്റെ ആഭിമുഖ്യത്തിൽ “ഭരണഘടനയും വർത്തമാന വെല്ലുവിളികളും” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ. ഹരീഷ് വാസുദേവൻ വിഷയാവതരണം നടത്തി.
ഭരണഘടനയെ ജനകീയമാക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ഇടപെടൽ ഈ അവസരത്തിൽ നടത്തേണ്ടതുണ്ട്. ഗ്രാമസഭകളിൽ ഇടപെടുന്നതിൽ തുടങ്ങി നിയമങ്ങൾക്ക് വേണ്ടിയുള്ള ഡ്രാഫ്റ്റ് നോട്ടിഫിക്കേഷനുകളോട് ക്രിയാത്‌മകമായി പ്രതികരിക്കുക വരെ ചെയ്തുകൊണ്ടും ഭരണ നിർവഹണ, നീതിന്യായവ്യവസ്ഥകളിലെ ജനവിരുദ്ധത ചോദ്യം ചെയ്തുകൊണ്ടും പ്രവർത്തിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് ചെയർപേഴ്‌സൺ അഞ്ജു വി എൻ അധ്യക്ഷത വഹിച്ചു. കൺവീനർ നിശാന്ത് ശശിധരൻ സ്വാഗതവും കൂടൽ ഇടം കോർഡിനേറ്റർ ആർദ്ര കെ എസ് നന്ദിയും പറഞ്ഞു. 80 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *