
കണ്ണൂർ:പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു.
ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ബാനറും പ്ലക്കാർഡുകളും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും അംബേദ്കറുടെയും മറ്റു ദേശീയ നേതാക്കളുടെയും ചിത്രങ്ങളുമേന്തി കണ്ണൂർ പരിഷദ് ഭവനിൽ നിന്ന് ആരംഭിച്ച ജാഥ സ്റ്റേഡിയം പരിസരത്ത് സമാപിച്ചു.കെ കെ രവി, പി സൗമിനി, എൻ കെ ജയപ്രസാദ്, കെ ഗോവിന്ദൻ, രഹന തുടങ്ങിയവർ നേതൃത്വം നൽകി. സി പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വി വി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. എം സുജിത്ത് സ്വാഗതം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.നേരത്തെ പരിഷദ് ഭവനിൽ നടന്ന സംവാദത്തിൽ എം സുജിത്ത് അധ്യക്ഷത വഹിച്ചു. സി പി ഹരീന്ദ്രൻ വിഷയമവതരിപ്പിച്ചു. പി കെ സുധാകരൻ സ്വാഗതം പറഞ്ഞു.