ഭൂതക്കണ്ണാടി – യുവസമിതി സംഗമം

തൃക്കരിപ്പൂർ മേഖല ഭൂതക്കണ്ണാടി പി.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: ആധുനിക വിരുദ്ധതയും അശാസ്ത്രീയതയും അരങ്ങ് വാഴുന്ന കാലത്ത് നാം മുന്നോട്ട് തന്നെയാണെന്ന ബോധ്യപ്പെടുത്തലുമായി ഭൂതക്കണ്ണാടി. പണ്ടുള്ളതെല്ലാം മികച്ചത്, ഇന്ന് അത്ര പോര എന്ന വാദഗതിയെ ഭൂതക്കണ്ണാടി ശാസ്ത്രീയമായി വിശകലനം ചെയ്തു. കേരളീയരുടെ ഇന്നത്തെ ഉയര്‍ന്ന ശരാശരി ആയുസ്സ്, കുറഞ്ഞ ശിശുമരണനിരക്ക്, ആഹാരശീലങ്ങൾ, കേരളീയ വസ്ത്രധാരണ രീതി, എന്നിവയെല്ലാം സൂക്ഷ്മതല വിലയിരുത്തലിന് വിധേയമാക്കി.
ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ യുവസമിതി പൊള്ളപ്പൊയിൽ ബാലകൈരളി ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച ഭൂതക്കണ്ണാടി, ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.കമ്മിറ്റി അംഗം പി.രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യുവസമിതി സംസ്ഥാന ജോ. സെക്രട്ടറി കെ.രാഖി ‘യുവാക്കളും ചുമതലകളും’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ബിനേഷ് മുഴക്കോം മഞ്ഞുരുക്കലിന് നേതൃത്വം നൽകി. പ്രശ്നപ്പന്ത് സംവാദത്തിന് അവിൻ രമേശ് മോഡറേറ്റർ ആയി. ഗ്രന്ഥാലയം പ്രസിഡന്‍റ് കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതിയംഗം എ.എം.ബാലകൃഷണൻ, മേഖലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ, പി.പി.രാജൻ, സി.ശശികുമാർ, പ്രദീപ് കൊടക്കാട് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ