ഭൂതക്കണ്ണാടി – യുവസമിതി സംഗമം

0

കൊല്ലം: ജില്ലയിലെ ആദ്യ മേഖലാ യുവസംഗമം ജൂലായ് 29 ഞായറാഴ്ച്ച ഓച്ചിറ മേഖലയിലെ വവ്വാക്കാവ് ഗവ.എല്‍.പി.എസ്സില്‍ നടന്നു. യുവസമിതി ജില്ലാ ഉപസമിതി ചെയര്‍മാന്‍ പി.എസ്.സാനു ആമുഖം അവതരിപ്പിച്ചു. പ്രശ്‌നപന്ത് സെഷന് അമലേന്ദു മോഡറേറ്റര്‍ ആയി. അതിനു ശേഷം ‘എളോളമില്ല ഭൂതകാല കുളിര്‍’ എന്ന വിഷയത്തില്‍ അവിന്റെ അവതരണം നടന്നു. ആ അവതരണത്തിന്മേല്‍ നടന്ന ചര്‍ച്ചകളെ അലന്‍ ക്രോഡീകരിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഹ്രസ്വചിത്ര പ്രദര്‍ശനത്തോടെയാണ് രണ്ടാം ഭാഗത്തിലേക്ക് കടന്നത്. യുവസമിതിയെ പരിചയപ്പെടുത്തി അജിന്റെ അവതരണം നടന്നു. തുടര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങളില്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചകളെ ക്രോഡീകരിച്ചു കൊണ്ട് അലന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഓച്ചിറ മേഖലാ യുവസമിതി രൂപീകരിച്ചു.
ജില്ലയിലെ രണ്ടാം മേഖലാ യുവസംഗമം ആഗസ്റ്റ് 5 ഞായറാഴ്ച്ച ചാത്തന്നൂര്‍ മേഖലയിലെ ചാത്തന്നൂര്‍ ഗവ.എല്‍.പി.എസ്സില്‍ നടന്നു. രാജശേഖരന്‍ മാസ്റ്റര്‍ ആമുഖം അവതരിപ്പിച്ചു. പ്രശ്‌നപന്തില്‍ അമലേന്ദു മോഡറേറ്റര്‍ ആയി. അതിനു ശേഷം ചര്‍ച്ചകളെ ക്രോഡീകരിച്ച് കൊണ്ട് ‘എളോളമില്ല ഭൂതകാല കുളിര്‍’ എന്ന വിഷയത്തില്‍ വിപിന്റെ അവതരണം നടന്നു. ആ അവതരണത്തിന്മേല്‍ നടന്ന ചര്‍ച്ചകളെ അസന്‍ ഷാ ക്രോഡീകരിച്ചു. യുവസമിതിയെ പരിചയപ്പെടുത്തി അജിന്‍ സംസാരിച്ചുു. തുടര്‍ന്ന് ചര്‍ച്ച നടന്നു. അതിനെ ക്രോഡീകരിച്ചു കൊണ്ട് അമലേന്ദു ഭാവി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *