ഭൂതക്കണ്ണാടി – യുവസമിതി സംഗമം

0

ചെര്‍പ്പുളശ്ശേരി മേഖല

ഭൂതക്കണ്ണാടി ചെര്‍പ്പുളശ്ശേരി മേഖലാ യുവസംഗമം ജൂലായ് 29 ന് കാറൽമണ്ണ സ്കൂളിൽ വച്ച് നടന്നു. ജെൻറർ ന്യൂട്രൽ കളികളും കൂട്ടപ്പാട്ടുകളുമായി പരിപാടി ആരംഭിച്ചു. ആരോഗ്യമേഖലയെ മുൻ നിർത്തി ഭൂതകാലത്തെ വിലയിരുത്തുന്ന പ്രശ്നപന്തായിരുന്നു ആദ്യ സെഷൻ. വലിയ ഭൂതകാലക്കുളിർ പങ്കെടുത്തവരെല്ലാം പങ്കുവെച്ചു. പിന്നീട് സംസ്ഥാന ചെയര്‍മാന്‍ ശ്രീചിത്രൻ ഒരു നൂറ്റാണ്ടിനിടയിൽ സംഭവിച്ച മാനവിക വികസന സൂചിക വച്ച് ഇത്തരം ‘വിക്ടോറിയൻ മനോഭാവത്തിന്‍റെ’ നിരർഥകത ചൂണ്ടിക്കാണിച്ചു. വിവരവിതരണത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വിശകലനത്തിലേക്കോ വിമര്‍ശനത്തിലേക്കോ കടക്കാത്ത പഠന സമ്പ്രദായത്തിന്റെ പ്രശ്നവും അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം വി.രാമൻകുട്ടി മാസ്റ്റര്‍ ‘കേരളം ഇന്നലെ ഇന്ന്’ എന്ന വിഷയത്തിൽ അവതരണം നടത്തി. എട്ട് ലക്ഷം വർഷം മുൻപ് കേരളത്തിന്റെ മണ്ണ് രൂപപ്പെട്ടതു മുതൽ ഇന്ന് വരെയുള്ള കാര്യങ്ങൾ വളരെ സരളമായി അവതരിപ്പിച്ചു. തുടർന്ന് യുവസമിതി ചെർപ്പുളശ്ശേരി മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആഷിക് പ്രസിഡന്റും ആതിര സെക്രട്ടറിയുമായ കമ്മിറ്റി, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചു.30 ഓളം പേര്‍ പങ്കെടുത്തു. പരിഷത്ത് ജില്ലാ സെക്രട്ടറി കെ.എസ്. നാരായണന്‍കുട്ടി സ്വാഗതം ആശംസിച്ച പരിപാടിയില്‍ യുവസമിതി ജില്ലാ കണ്‍വീനര്‍ സുഭാഷ്, ദീപക്, ആഷിക്, ശ്രീജിത്ത്, സൂര്യ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ആതിര നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *