മലപ്പുറത്ത് പരിസ്ഥിതി – സാംസ്കാരിക കാമ്പയിൻ

0

കേരളത്തിന്റെ മണ്ണും മനസും വീണ്ടെടുക്കുക

‘കേരളത്തിന്റെ മണ്ണും മനസ്സും വീണ്ടെടുക്കാം’ കൂട്ടായ്മ കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: പ്രകൃതിക്ഷോഭങ്ങളെ പ്രകൃതിദുരന്തങ്ങളാക്കാതിരിക്കണമെങ്കിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചും ശാസ്ത്രീയമായ ധാരണകളോടെ അതിനെ നേരിട്ടും മാത്രമേ നമ്മുടെ നാടിന് ഇനി മുന്നോട്ടു പോകാനാവൂ. മണ്ണിനെയും പെണ്ണിനേയും ഭാഷയേയും മാനിക്കുന്ന വികസന-സാംസ്കാരിക കാഴ്ചപ്പാടാണ് പുതു കേരളം ആവശ്യപ്പെടുന്നത്- കേരളപ്പിറവി ദിനത്തിൽ മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ ചേർന്ന അതിജീവന കൂട്ടായ്മ വിലയിരുത്തി.
ജ്ഞാൻ വിജ്ഞാന സമിതി മുൻ സെക്രട്ടറി കെ.കെ.കൃഷ്ണകുമാർ കേരളം -` പരിസ്ഥിതിയും സംസ്കാരവും വിഷയം അവതരിപ്പിച്ചു സംഗമം ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയം’ഗം കെ.അജില പരിസ്ഥിതിയും ലിംഗനീതിയും കാലടി സർവകലാശാലയിലെ ഡോ.പി.പവിത്രൻ മലയാളിയുടെ ഭാഷ എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. പരിഷ ത്ത് ജില്ലാ പ്രസിഡന്റ് വി.വിനോദ് അധ്യക്ഷനായിരുന്നു. വി.ശശികുമാർ (സി.പി.എം) , മണമ്പൂർ രാജൻ ബാബു (സാംസ്കാരിക പ്രവർത്തകൻ) വേണു പാലൂർ (പു.കസ), അജിത്കൊളാടി (സി.പി.ഐ) എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സുനിൽ സി.എൻ സ്വാഗതവും പരിസരം വിഷയസമിതി കൺവീനർ കെ.കെ.ശശിധരൻ നന്ദിയും പറഞ്ഞു. പരിഷദ് ഗായക സംഘത്തിന്റെ പരിസ്ഥിതി -ശാസ്ത്ര ഗാനസദസ്സ്, സുധാകരൻ ചൂലൂർ, രാധാകൃഷ്ണൻ താനൂർ, സാബുരാമകൃഷ്ണൻ എന്നിവരുടെ ‘പ്രളയം -അതിജീവനം’ ലഘു നാടകവും അരങ്ങേറി.
കാമ്പയിനിന്റെ ഭാഗമായി മുഴുവൻ മേഖലകളിലെയും തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ജനസഭകളും പ്രാദേശിക സംവാദ സദസ്സുകളും നടക്കും. ഇതിന്റെ മുന്നോടിയായി മൂന്നു ദിവസം നീണ്ടുനിന്ന രണ്ടു ജില്ലാതല പ്രചാരണ ജാഥയ്ക്ക് 30 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
മുഴുവൻ പഞ്ചായത്തു ഭരണകൂടങ്ങൾക്കും ശാസ്ത്രീയ വികസന മാർഗരേഖ സമർപ്പണവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *