മാതൃഭാഷയ്ക്കായി ഉപവസിച്ച് കണ്ണൂര്‍

കണ്ണൂരിൽ ജില്ലാ പ്രസിഡണ്ട് പി.വി ദിവാകരൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: മലയാള ഭാഷാ സമരം ഒത്തുതീർക്കാൻ അടിയന്തിരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കണ്ണൂർ പരിഷദ് ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് കണ്ണൂർ പഴയ ബസ് സ്റ്റാന്റിൽ സമാപിച്ചു.
ജില്ലാ പ്രസിഡന്റ് പി വി ദിവാകരൻ ഉദ്ഘാടനം ചെയ്തു.പരിഷത്ത് മുൻ ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ, സംസ്ഥാന സെക്രട്ടിറി കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടിറി എം സുജിത്ത് സ്വാഗതവും സി കെ അനൂപ് ലാൽ നന്ദിയും പറഞ്ഞു.

You may have missed