മാതൃഭാഷാ സംഗമം

അരൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ജനോത്സവത്തിന്റെ അനുബന്ധ പരിപാടിയായി അരൂരിൽ മാതൃഭാഷാ സംഗമം സംഘടിപ്പിച്ചു. അരൂർ കോട്ടുമുക്കിൽ നടന്ന സംഗമം മലയാളസർവകലാശാല രജിസ്ട്രാര്‍ ഡോ.കെ.എം.ഭരതൻ ഉദ്ഘാടനം ചെയ്തു. ശിവദാസ്‌ പുറമേരി, എ.കെ.പീതാംബരൻ, കവിത. ജി. ഭാസ്കർ, പി.പി.നാണു എന്നിവർ കവിതകൾ അവതരിപ്പിച്ചു. മേഘ മേമുണ്ട ‘രക്തസാക്ഷികളുടെ അമ്മ’ എന്ന ഏകപാത്രനാടകം അവതരിപ്പിച്ചു. വി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.ടി.വൽസലൻ സ്വാഗതവും സൂരജ്‌ ലാൽ നന്ദിയും പറഞ്ഞു.

You may have missed