മാലിന്യം സമ്പത്ത് – പ്രദർശനപ്പൂരം പുത്തൻ അനുഭവമായി

0

തിരൂരങ്ങാടി മേഖല ജനോത്സവത്തിൽ വളളിക്കുന്നിൽ നടന്ന പ്രദർശനപൂരം

വള്ളിക്കുന്ന് : ജനോത്സവം ന്യൂക്ലിയസ് കേന്ദ്രമായ വള്ളിക്കുന്ന് അത്താണിക്കലിൽ നടന്ന മാലിന്യം സമ്പത്ത്, ജലം ജീവജലം എന്നീ വിഷയങ്ങളിലൂന്നിയുള്ള പ്രദർശനം. സുസ്ഥിര വികസന ജീവിതത്തിന്റെ നേർകാഴ്ചയായി. മാലിന്യ സംസ്കരണത്തിന്റേയും ജലസംരക്ഷണത്തിന്റേയും മാതൃകകൾ, അവ വിശദമാക്കുന്ന ചാർട്ടുകൾ,.അടുക്കളയിലെ മാലിന്യത്തെ ജൈവവളമാക്കുന്ന കിച്ചൺ ബിൻ, കക്കൂസ് മാലിന്യത്തെ പാചകവാതകമാക്കുന്ന ബയോഗ്യാസ് പ്ലാന്റ്, വീട്ടിൽ ചെയ്യാവുന്ന ലളിതമായ കമ്പോസ്റ്റ് രീതികൾ, ജലസംരക്ഷണ മാർഗങ്ങൾ, പാചകം എളുപ്പമാക്കുന്ന ചൂടാറാപ്പെട്ടി, ശാസ്ത്രപുസ്തകങ്ങൾ, വിവിധയിനം തുണി ബാഗുകൾ, ജൈവോല്പന്നങ്ങൾ, അരി, സോപ്പുല്പന്നങ്ങൾ. അനുബന്ധമായി സിനിമാകൊട്ടകയിൽ എം.ടിയുടെ നിർമാല്യം എന്ന സമിനിയുടെ പ്രദർശനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *