മാവേലിക്കര മേഖലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

0

ആലപ്പുഴ: കഴിഞ്ഞ നാലഞ്ചു വർഷമായി നിർജ്ജീവമായിരുന്ന മാവേലിക്കര മേഖലയ്ക്ക് പുതു ജീവനേകി പുതിയ മേഖലാ കമ്മറ്റി നിലവിൽ വന്നു. മാസങ്ങൾക്കു മുമ്പ് അഡ്ഹോക്ക് കമ്മറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു. ജൂലൈ 28 ന് ചേർന്ന മേഖലാ കൺവെൻഷനാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. ജില്ലാ ആരോഗ്യ വിഷയസമിതി കൺവീനർ റെജി സാമുവൽ ഉദ്ഘാടനം ചെയ്തു. എൻ മൻമഥൻ പിള്ള അധ്യക്ഷത വഹിച്ചു. എസ് അഭിലാഷ്, പ്രൊഫ. മധുസൂദനൻ പിള്ള, രാജേന്ദ്ര കുമാർ, രാജ് കുമാർ, അഭിജിത്ത് എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റുകൾ രൂപീകരിക്കുന്നതിനും മേഖലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്കൂളുകളുമായും ബന്ധപ്പെട്ട് മിയാവാക്കി വനങ്ങൾ സൃഷ്ടിക്കുന്നതിനും ചാന്ദ്ര മനുഷ്യന്റെ പര്യടനം സംഘടിപ്പിക്കുന്നതിനും എല്ലാ സ്കൂളുകളിലും വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നതിനും ആഗസ്റ്റ് മൂന്നാം വാരത്തിൽ മേഖലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ഭാരവാഹികളായി ആർ സജീവ് ( പ്രസി.), ഷീബാ സതീഷ് (വൈ.പ്രസി.), കലേഷ് കുമാർ (സെക്ര.),ഷോബി തോമസ് (ജോ.സെക്ര.), പി എൻ. രാജൻ (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *