മുടവൂര്‍,വാഴപ്പിള്ളി സ്‌കൂളുകളില്‍ ചാന്ദ്രദിനാചരണം

0

എറണാകുളം: ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുടവൂര്‍,വാഴപ്പിള്ളി സ്‌കൂളുകളില്‍ ജൂലായ് 3 ചൊവ്വാഴ്ച രാവിലെ സൗരയൂഥ സംവാദം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ജിജ്്ഞാസയും കൗതുകവും ഉണര്‍ത്തുന്നതിനായി മുടവൂര്‍ സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് പ്രസീതയും വാഴപ്പിള്ളിയില്‍ പി.വി.ഷാജിയും ഇതര ഗ്രഹവാസിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു. കെ.കെ. ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികളുമായി ദ്വിഭാഷി റോളില്‍ സംവദിച്ചു. ചന്ദ്രനില്‍ വെള്ളമുണ്ടോ, മണ്ണുണ്ടോ രാപ്പകലുകള്‍ ഉണ്ടോ, നടക്കാമോ, ഭക്ഷണം എങ്ങിനെ കഴിക്കാം, ടോയ്‌ലെറ്റ് സൗകര്യമുണ്ടോ, എന്നീ വിഷയങ്ങളില്‍ ഓരോ സ്‌കൂളിലും ഒരു മണിക്കൂറിലധികം ദീര്‍ഘിച്ച സംവാദം നടന്നു. മേഖല സെക്രട്ടറി കെ.കെ. കുട്ടപ്പന്‍ ജോ. സെക്രട്ടറി കെ.ആര്‍. വിജയകമാര്‍ എന്നിവര്‍ ദിനാചരണ സംഘാടനത്തിന് നേതൃത്വം നല്‍കി. മേഖലയില്‍ ഇപ്രകാരം 6 സ്‌കൂളുകളില്‍ ദിനാചരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *